സർവ ശക്തൻ കൂടെയുണ്ട് ദൈവ ശക്തി എന്നിലുണ്ട്
ദൈവ പൈതൽ ഞാൻ ഭയപ്പെടില്ല അത്യുന്നതൻ കരം കൂടെയുണ്ട്
താതൻ്റെ വാക്താനമേ പരിശുദ്ധ റൂഹായെ
ഉന്നത ശക്തിയെ നിത്യ സഹായക ഞങ്ങളിൽ നിറയണമേ
മൂശയിൽ നിറഞ്ഞ ദൈവത്തിൻ ശക്തി
അഭിഷേകമായ് എന്നിൽ നിറഞ്ഞീടട്ടെ
സൈന്യത്തിൻ മുമ്പിൽ ആഴിതൻ നടുവിൽ
അത്ഭുതങ്ങൾ ചെയ്തൊരു ആത്മ ശക്തി (താതൻ്റെ വാക്താനമേ)
യൗസേപ്പിൽ നിറഞ്ഞ ദൈവത്തിൻ ശക്തി
അഭിഷേകമായ് എന്നിൽ നിറഞ്ഞീടട്ടെ
അശുദ്ധിതൻ മുന്നിൽ തിന്മതൻ നടുവിൽ
വിശുദ്ധിയായ് നിറഞ്ഞൊരു ആത്മ ശക്തി (താതൻ്റെ വാക്താനമേ)
ഏലിയായിൽ നിറഞ്ഞ അത്യുന്നത ശക്തി
അഭിഷേകമായ് എന്നിൽ നിറഞ്ഞീടട്ടെ
ബാലിന് മുമ്പിൽ കർമലിൻ മുകളിൽ
അഗ്നിയായ് ഇറങ്ങിയ ആത്മ ശക്തി (താതൻ്റെ വാക്താനമേ)
സ്തെഫോനസിൽ നിറഞ്ഞ അത്യുന്നത ശക്തി
അഭിഷേകമായ് എന്നിൽ നിറഞ്ഞീടട്ടെ
സഹനത്തിൻ നടുവിൻ മരണത്തിൻ മുമ്പിൽ
സ്വർഗത്തെ ദർശിച്ച ആത്മ ശക്തി (താതൻ്റെ വാക്താനമേ)