(സ്നേഹമേകീടേണമേ എൻ മനം നീറുമ്പോൾ …
സ്നേഹിതനായ് നീ വരണേ ഏകനാകുമ്പോൾ ..)-2
(ആരും കാണാതെ ഞാൻ കരയുമ്പോൾ …
ആരോടും പറയാതെ ഞാൻ ഉരുകുമ്പോൾ …)-2
(ദൈവമേ ആശ്രയം നീ മാത്രമേ) ..(2)
എന്തിനാണെൻ ജന്മമെന്ന
ചോദ്യമെൻ്റെ തോഴനായി…
കണ്ണുനീർ മഴ തോർന്നിടാതെ
പെയ്തിറങ്ങി മിഴികളിൽ ..
ആരുമില്ലെന്നോർത്തു ഞാൻ
എന്തു വേണം ദൈവമേ ..
ആരുമില്ലെന്നോർത്തു ഞാൻ
എന്തു വേണം ദൈവമേ ..
നീ എന്നെ കാണണമേ ..
കണ്ണീരു മായ്ക്കണമേ
നീ അല്ലാതാരുമില്ല ..
എന്നെ സ്നേഹിച്ചീടാൻ …
സ്നേഹമേകീടേണമേ എൻ മനം നീറുമ്പോൾ …
സ്നേഹിതനായ് നീ വരണേ ഏകനാകുമ്പോൾ ..
ആരും കാണാതെ ഞാൻ കരയുമ്പോൾ …
ആരോടും പറയാതെ ഞാൻ ഉരുകുമ്പോൾ …
ദൈവമേ ആശ്രയം നീ മാത്രമേ ..(2)
പാതിവഴിയിൽ പാവമെന്നെ
പിരിയരുതെൻ ദൈവമേ
പുലരുവോളം വഴിവിളക്കായ്
തെളിയണെ എൻ പാതയിൽ
കരുണചൊരിയും കരവുമായ്
അരികിൽ അലിവായ് അണയണെ
കരുണചൊരിയും കരവുമായ്
അരികിൽ അലിവായ് അണയണെ
ഞാൻ നിൻ്റെ പൈതലല്ലേ ..
നീ എൻ്റെ ദൈവമല്ലേ ..
നീ അല്ലാതാരുമില്ല ..
എന്നെ സ്നേഹിച്ചീടാൻ ..
സ്നേഹമേകീടേണമേ ..........