ദിവ്യ കാരുണ്യ നാഥാ നിൻ ദിവ്യ പ്രകാശം
തൂക്കണമേ എൻ ജീവിതത്തിൽ
ആ ദിവ്യ പ്രകാശത്താൽ എൻ ആത്മ നയനങ്ങൾ
തുറന്നീടണേ നിൻ മുഖം ദർശിപ്പാൻ
ദൈവത്തോടൊപ്പം ആയിരുന്നവൻ
ദാസൻ്റെ രൂപം ധരിച്ചു
നമ്മോടൊപ്പം ആയിരിക്കുവാൻ
അപ്പമായി ഭൂവിൽ ഇറങ്ങി വന്നു
കുർബാനയായി തൻ ജീവൻ ചൊരിഞ്ഞു
കുർബാനയിൽ നാമൊന്നായി ചേരാൻ
ജീവൻ്റെ സമൃദ്ധി എനിക്ക് നൽകി
നിത്യ ജീവനിലേക്കെന്നെ നയിക്കാൻ