നാഥാ നീ മാത്രം എന്നില്‍ വളരേണം
നിന്റെ കൃപ മാത്രം എന്നില്‍ നിറയേണം..
ഞാനോ കുറയേണം..നീയോ വളരേണം
മഹത്വം എന്നേക്കും നിനക്കുള്ളതാകേണം..
കൃപമേല്‍ കൃപ നല്കി എന്നെ നയിക്കണമേ
ഹാലേല്ലുയ്യ..ഹാലേല്ലുയ്യ..
തായ് തരുവാം നിന്നിൽ ചേർന്നു വസിച്ചീടുവാൻ - x2
ചില്ലി കൊമ്പെന്നിൽ ആത്മ ബലം നിറയാൻ
ചെത്തിയൊരുക്കണമേ സൽഫല ദായകനായ്
ഹാലേല്ലുയ്യ..ഹാലേല്ലുയ്യ..
താവക ഭാവ മെന്നിൽ അനുദിനം പകരണമേ - x2
തിരുമുഖ ചായയതിൽ ശോഭിതനായിടാൻ
സ്നേഹവും സഹനവും നൽകി സാന്ത്വനവും പകരാൻ
ഹാലേല്ലുയ്യ..ഹാലേല്ലുയ്യ..
തിരുമുൽ കാഴ്ചയായി എന്നെ സമർപ്പിക്കുന്നൂ - x2
തിരുക്കരത്തിൽ ഇണങ്ങി തിരുഹിതം നിറവേറ്റാൻ
പരിശുദ്ധാത്മാവിൻ അഭിഷേകം ചെയ്യണമേ
ഹാലേല്ലുയ്യ..ഹാലേല്ലുയ്യ..