അഭിഷേകം അഭിഷേകം
പരിശുധാത്മാവിൻെറ അഭിഷേകം
അന്ത്യ കാലത്ത് സർവ ജനത്തിൻ മേലും
പരിശുധാത്മാവിൻെറ അഭിഷേകം
അഭിഷേകത്തിൻെറ ശക്തിയാൽ
എല്ലാ നുകവും തകർന്നു പോകും
വചനത്തിൻെറ ശക്തിയാൽ
എല്ലാ കെട്ടുകളും അഴിഞ്ഞു പോകും
അന്ധകാര ബന്ധനങ്ങൾ ഒഴിഞ്ഞു പോകും
അഭിഷകത്തിൻെറ ശക്തി വെളിപ്പെടുമ്പോൾ
ചരിക്കുന്ന പ്രാണികൾ പോൽ
ശക്തി ലഭിക്കും ജീവൻ പ്രാപിക്കും
ജ്വലിക്കുന്ന തീപ്പന്തം പോൽ
കത്തി പടരും അഭിഷേകത്താൽ
ചവറായ ശേഷിപ്പുകൾ എഴുന്നേൽക്കും
പുതുജീവനാൽ കുതിച്ചാർത്തു പാടും