ഈശോയെ നിന്നെ കാണാനായ്
ക്രൂശിൻ്റെ മാറിൽ ചായുന്നൂ
ആശ്വാസം നിന്നിൽ തേടുമ്പോൾ
ആനന്ദം ഉള്ളിൽ തിങ്ങുന്നൂ
കണ്ണീരിൽ മുങ്ങി താഴുമ്പോൾ
ക്രൂശിൽ ഞാൻ അർഥം കാണുന്നൂ (ഇശോയെ നിന്നെ 4 lines )
ഞാനെന്നും നിന്നോമൽ കുഞ്ഞല്ലേ
ഞാനെല്ലാം നിന്നോടു ചൊല്ലില്ലേ
പാപത്തിൽ വീണാലും താണാലും
നീയെന്നെ കൈ വിട്ടു പോകല്ലേ
കർത്താവെ വന്നാലും കാരുണ്യം തന്നാലും
കണ്ണീരോടെ തേടുന്നങ്ങെ ഞാൻ
കൈകൾ കൂപ്പി വാഴ്ത്തും അങ്ങെ ഞാൻ (ഇശോയെ നിന്നെ 4 lines )
നീയെൻ്റെ കണ്ണായും കാതായും
അൻപേറും നവായും മാറേണം
നീയെന്നും എന്നുള്ളിൽ വാഴേണം
ഞാനെന്നും നിൻ്റെതായി തീരേണം
എന്തെല്ലാം ചെയ്താലും എവിടെല്ലാം പോയാലും
എന്നാളും നിൻ നാമം പാടും ഞാൻ
എപ്പോഴും നിൻ സ്നേഹം ഓർക്കും ഞാൻ (ഇശോയെ നിന്നെ 4 lines )