മാതാവേ നിൻ മാധ്യസ്ഥം
തേടുന്നൂ മക്കൾ നിൻ സന്നിധെ
പ്രാർത്ഥിക്കണേ നിത്യവും നീ
ഈശോയിൽ ഞങ്ങളെ ചേർക്കണേ - 2
ഈ കുടുംബത്തിൻ്റെ ക്ലേശങ്ങൾ
പരസ്പരം പങ്കിട്ടു ജീവിക്ക്യാൻ - 2
ആശ്വാസം യേശു നാഥനിൽ
കാണാൻ നീയെന്നും കൂടെ വാഴണേ
(മാതാവേ നിൻ മാധ്യസ്ഥം...)
തിരു കുടുംബം നിൻ ത്യാഗത്താൽ
ദൈവത്തിൻ ഭവനമായ് തീർന്ന പോൽ - 2
സ്വർഗീയ ശാന്തി ഏകണേ
അങ്ങേ സ്നേഹം നീ എന്നും തൂകണേ
(മാതാവേ നിൻ മാധ്യസ്ഥം...)