ഈശോയെ നീയെൻ്റെ കൂടെയിരിക്കേണം
എപ്പോഴും നീയെൻ്റെ കൂടെയിരിക്കേണം
എന്നാളും ഞാൻ നിൻ്റെ ചാരത്തു നിന്നിടാം
നന്മകളൊക്കെയും ചൊല്ലി തന്നിടേണം
ഞാൻ നിൻ്റെ ഓമന കുഞ്ഞല്ലയോ
ഞാൻ നിൻ്റെ ഓമന മുത്തല്ലയോ
നിൻ സ്നേഹം എപ്പോഴും കൂട്ടിനായി വേണം
കൂട്ടിനായി വേണം
നീയാണ് നാഥാ എൻ സർവവും
നിൻ സ്നേഹമാണെൻ്റെ സമ്പാദ്യവും
വളരണം എന്നും നീയെന്നിൽ നാഥാ
കുറയണം എന്നും ഞാൻ എന്ന ഭാവം
ഞാൻ നിൻ്റെ ഓമന............
ഈശോയെ നീയെൻ്റെ .......
ഞാൻ നിൻ്റെ സ്വന്തമായ് മാറിവേണം
നീ എൻ്റെ ജീവനിൽ അലിഞ്ഞിടേണം
അത് വഴിയായി ഞാൻ നിൻ തിരു സ്നേഹം
അനു ദിനവും ഞാൻ അനുഭവിച്ചിടും
ഞാൻ നിൻ്റെ ഓമന............
ഈശോയെ നീയെൻ്റെ .......
നീ കൂടെ ഇല്ലാതെ എൻ ജീവിതം
നീങ്ങില്ല നാഥാ ഈ ഭൂമിയിൽ
ആ സ്നേഹ തണലിൽ നീങ്ങിടുവാനായ്
കൊതിക്കുന്നു നാഥാ ഉൾത്തടമെന്നും
ഞാൻ നിൻ്റെ ഓമന............
ഈശോയെ നീയെൻ്റെ .......