ആത്മാവാം ദൈവമേ വരണേ
എന്റെ ഉള്ളിൽ വസിക്കാൻ വരണേ
ദാഹിച്ചു നിന്നെ ഞാൻ തേടുന്നൂ
സ്വർഗം തുറന്നിറങ്ങി നീ വരണേ
ആത്മാവാം.......
തിരു രക്തത്താൽ അഭിഷേകം ചെയ്യണേ
അഗ്നിയാൽ പരിശുദ്ധി നൽകണേ
രോഗത്താൽ ഞാൻ വലഞ്ഞീടുമ്പോൾ
സൗഖ്യമായ് നീ എന്നിൽ വരണേ
ഭാരത്താൽ ഞാൻ തളർന്നീടുമ്പോൾ
ശക്തിയായി എന്നിൽ നിറഞ്ഞീടണേ
പാപത്താൽ ഞാൻ തകർന്നീടുമ്പോൾ
രക്ഷിക്കാൻ നിൻ കരം നീട്ടണേ
പെന്തക്കുസ്താ അനുഭവം തരണേ
പുതു സൃഷ്ഠിയായ് എന്നെ മാറ്റണേ
വചനത്തിൻ ശക്തി എന്നിൽ നിറച്ചു
വരങ്ങളാൽ നിറച്ചെന്നെ നയിക്കൂ