ദിവ്യ കാരുണ്യമേ ദൈവമേ
ദിവ്യ കാരുണ്യമേ സ്നേഹമേ (2)
ദിവ്യ കാരുണ്യമായി എന്നെ തേടിയെത്തുന്ന
ഈശോ അങ്ങേ ഞാനിന്നരാധിക്കുന്നു
ആനന്ദത്തോടുൾക്കൊണ്ടീടുന്നു
സ്നേഹമെന്ന വാക്കിനർത്ഥം ഭൂമിയിൽ
ജീവിതം കൊണ്ടങ്ങു പൂർത്തിയാക്കുമ്പോൾ
സ്നേഹം സഹനമാണെന്നു ഞാൻ അറിയുന്നു (2)
സ്നേഹം മരണമാണെന്ന് ഞാൻ കാണുന്നു
സ്നേഹം ബലിയായി തീരുന്നു
ചങ്കും ചോരയുമേകുന്നു
സ്നേഹം കുരിശിൽ പൂർണമാകുന്നു
സ്നേഹം കുർബാനയായ് മാറുന്നു
ദിവ്യ കാരുണ്യമേ ദൈവമേ
ദിവ്യ കാരുണ്യമേ സ്നേഹമേ
തിരുവത്താഴത്തിൻ്റെ പുണ്യ സ്മരണയിതിൽ
തീയായ് നാവിൽ പടരാനായ് ദൈവമിതാ
തിരുവോസ്തിയായ് രൂപം പ്രാപിച്ചണയുന്നു (2)
തിരു രക്തത്തിൻ ശോണിമയാർന്നിങ്ങനെയുന്നു
ഉള്ളിൽ തീയായ് ഉയരുന്ന ദിവ്യ കാരുണ്യച്ചൂടിൽ
പാപത്തിൻ ശാപങ്ങളെരിയേണം
സ്നേഹത്തിൻ തീനാളം പടരേണം
ദിവ്യ കാരുണ്യമേ ദൈവമേ
ദിവ്യ കാരുണ്യമേ സ്നേഹമേ
ദിവ്യ കാരുണ്യമായി എന്നെ തേടിയെത്തുന്ന
ഈശോ അങ്ങേ ഞാനിന്നരാധിക്കുന്നു
ആനന്ദത്തോടുൾക്കൊണ്ടീടുന്നു