മകനെ നിൻ ഹൃദയം വാടല്ലേ...
വേദനയാൽ ഉള്ളം പിടയല്ലേ...
നിന്നെ ഞാനെന്നും കാണുന്നൂ...
നിന്റെ ദൈവം ഞാനാകുന്നു...
പതറാതിന്നു നീ തിരികെ വാ
മടികൂടാതെ നീ അരികിൽ വാ..
കദനത്തിൻ തീക്കനലെരിയുമ്പോൾ
സഹനച്ചൂടിൽ നീ ഉരുകുമ്പോൾ
വേദനതൻ മുള്‍മുടി കൂടുമ്പോൾ
ഹൃദയത്തിൽ മുറിവുകൾ ഏറുമ്പോൾ
കരുണയെഴും എന്നുടെ ത്രിരുഹൃദയം
പകരും നിൻ കരളിൽ ആനന്ദം ...(മകനെ )
ഉറ്റവരെല്ലാരും അകലുമ്പോൾ
ചുറ്റും നിൻ വൈരികൾ ഉണരുമ്പോൾ
തളരുമ്പോൾ നെടുവീർപ്പുയരുമ്പോൾ
കവിളിണയിൽ മിഴിനീരൊഴുകുമ്പോൾ
തുണയേകാൻ ചാരത്തണയാം ഞാൻ
പകരും നിൻ കരളിൽ ആനന്ദം ...(മകനെ )