തിരുവിലാവിൽ നിന്നൊഴുകും
തിരു ചോര തുള്ളിയാൽ
കഴുകേണമെന്നെയിന്നു
പൊന്നു കർത്താവെ (2)
ശിരസ്സു മുതൽ പാദം
വരെയും മുറിവുകൾ
ഇല്ലാത്തൊരിടവുമില്ലെന്നറിയേണമേ
അങ്ങെഴുന്നള്ളി വന്ന്
ഒരു വാക്ക് ചൊല്ലുമെങ്കിൽ
സുഖമാകുമെന്റെയുള്ളം
വിശ്വസിപ്പൂ ഞാൻ
ചുട്ടുപൊള്ളുകയാണ് നാഥാ
എൻ... മനം
ഉള്ളിൽ പ്രതികാര ദാഹമാടുന്നേശുവേ
കാരാഗൃഹത്തിലെന്ന പോലെ ഞാൻ
സ്വയം മുറിവേല്പിച്ചേങ്ങി ഏങ്ങി
കേഴുന്നേ...
കഴിവുകേടുകൾ എണ്ണിയെൻ
കുറവു മാമലയാക്കവേ
കരളു നൊന്തു ശപിക്കുവാൻ
ന്യായമില്ലെന്നോ...
വഴിയെല്ലാമടഞ്ഞ നിരാശയിൽ
പോയി മറിച്ചാലോ എന്നുപോലും
കരുതി ഞാൻ...
എത്ര നല്ലതായ കാര്യം ചെയ്കിലും
ഒരു നല്ലവാക്കും ആരുമെന്നോടോതിയില്ല
ആർക്കുമെന്നെ വേണ്ടായെന്ന തോന്നലാൽ
ഏറെ നാശനഷ്ടമേറ്റിടുന്ന ശീലമായി
ബാല്യകാലം പോലുമേ
ലാളനമറിഞ്ഞില്ല ഞാൻ
പരിഹസിച്ചിന്നേവരും
എന്നെയാവോളം
എന്തുകൊണ്ടെൻ അമ്മതൻ
ഉദരത്തിലേ...
എന്നെ ഞെക്കി ഞെരിച്ചു
തകർത്തില്ല നീ... (തിരുവിലാവിൽ)
(ശിരസ്സുമുതൽ)