ഇസ്രായേലേ സ്തുതിച്ചീടുക
രാജാധി രാജൻ എഴുന്നെള്ളുന്നു
വിനീതനായി യേശു നാഥൻ
നിന്നെ തേടി അണഞ്ഞിടുന്നു
കരഘോഷമോടെ സ്തുതിച്ചീടുവിൻ
ഹല്ലേലൂയാ ഗീതി പാടിടുവിൻ
ഓർശ്ലേമിൻ രക്ഷകനായവൻ
ദാവീദിൻ പുത്രനെ വാഴ്ത്തുവിൻ
പാപിക്കും രോഗിക്കും സൗഖ്യവുമായ്
അന്ധനും ബധിരനും മോചനമായ്
തളർന്നു പോയ മനസ്സുകളിൽ
പുതു ഉത്ഥാനത്തിൻ ജീവനായ്
പാപിനി മറിയത്തെ പോലെ നീ
പാപങ്ങൾ ഏറ്റു ചൊല്ലീടുകിൽ
ജീവൻ നിന്നിൽ ചൊരിഞ്ഞിടും
കണ്മണിയായ് കാത്തിടും
സ്നേഹം മാത്രം പകർന്നിടാം
ജീവൻ പോലും നൽകിടും
ഹൃദയങ്ങൾക്ക് ശാന്തിയായ്
കരുണാമയൻ വന്നിടും
സക്കേവൂസിനെ പോലെ നീ
ഈശോ നാഥനിൽ ചേർന്നീടുകിൽ
കുറവുകളെല്ലാം ഏറ്റെടുക്കും
ജീവിതം ശോഭനമാക്കിടും