അപ്പവും വീഞ്ഞുമായി നിന്
മാംസവും ചോരയും നീ
ഞങ്ങള്‍ക്കു പങ്കു വെച്ചില്ലെ
ഇവര്‍ ചെയ്ത പാപങ്ങള്‍ ഒരു മുള് കിരീടമായി
ശിരസ്സാ വഹിച്ചൊരു ദേവാ
ജീവിതമാം കാല്‍വരിയില്‍
മര കുരിശു കള്‍ ചുമന്നിടുന്നിവരെന്നെന്നും (അപ്പവും)
അങ്ങേക്ക് ഞാന്‍ ജീവന് തരാം
എന്നിലെ ശീമോന് കളവു പറഞ്ഞാലും(2)
പൂങ്കോഴി കൂവുമുമ്പൊരു വട്ടം പോലും
തള്ളി പ്പറയിക്കല്ലേ മനമേ (ജീവിതമാം)
ചില നാണയം ചെറുചുംബനം
കുരിശേറ്റി യൂദാ ഗുരുദേവനെ(2)
ഭൂലോകം പോലും കാലടിയില്‍ വെച്ചാലും
ഒറ്റു കൊടുപ്പിക്കല്ലേ മനമേ (ജീവിതമാം)