ഉണർത്തണമേ എന്നെ ഉണർത്തണമേ
ആത്മാവിൽ എന്നെ ഉണർത്തണമേ - 2
ഞാൻ ഉണർന്നാൽ എൻ ദേശം ഉണരും
ഉണർത്തണമേ എന്നെ ഉണർത്തണമേ - 2
എൻ ഭവനമാകും ജെറുസലേമും
ഉണരും ആത്മാവാൽ ഉണരും
എൻ സഭയാകും ജെറുസലേമും
ഉണരും ആത്മാവിൽ ഉണരും - 2
ഞാൻ ഉണർന്നാൽ എൻ ദേശം ഉണരും
ഉണർത്തണമേ എന്നെ ഉണർത്തണമേ - 2
സ്നേഹിതരാകും യൂദയായും
ഉണരും ആത്മാവാൽ ഉണരും
വിജാതീയരാകും സമരിയാരും
ഉണരും ആത്മാവാൽ ഉണരും - 2
ഞാൻ ഉണർന്നാൽ എൻ ദേശം ഉണരും
ഉണർത്തണമേ എന്നെ ഉണർത്തണമേ
പാപത്തിൽ ഉറങ്ങും മാനവരെല്ലാം
ഉണരും ആത്മാവാൽ ഉണരും
പാപം വളർത്തും കോട്ടകൾ എല്ലാം
തകരും ആത്മാവാൽ തകരും - 2
ഞാൻ ഉണർന്നാൽ എൻ ദേശം ഉണരും
ഉണർത്തണമേ എന്നെ ഉണർത്തണമേ - 2
(ഉണർത്തണമേ എന്നെ ....)