ജെറുസലേം യൂദയാ സമരിയായിലും
ലോകത്തിൻ അതിരുകളും - 2
പോയിടേണം നിങ്ങൾ എൻ്റെ നാമം എങ്ങും
സാക്ഷ്യമായി ചൊല്ലീടാൻ , സാക്ഷ്യമായി ചൊല്ലീടാൻ - 2
തമ്മിൽ തമ്മിൽ സ്നേഹിച്ചു , ദൈവ രാജ്യം സ്ഥാപിച്ചു
മുന്നേറിടുക നിങ്ങൾ
നിങ്ങളെൻ്റെ കല്പന പാലിച്ചെന്നാൽ നിങ്ങളിൽ
വാസം ചെയ്തിടും ഞാൻ - 2
വാഗ്ദാനം തരുന്നു ഞാൻ , നിങ്ങളിലെൻ സഹായകനായി
ആത്മാവിൻ സമാധാനം , വരമേകും കൃപാ ദാനം (ജെറുസലേം ...)
വിശ്വാസത്താൽ നിങ്ങളിന്ന് എൻ്റെ നാമം ചൊല്ലുമ്പോൾ
സൗഖ്യം നൽകിടും ഞാൻ
നിത്യ ജീവൻ നൽകുന്ന രക്ഷ ഏകും നിങ്ങൾക്കു
സ്വർഗം നൽകിടും ഞാൻ - 2
മുന്തിരി ഞാൻ അതിൽ നിങ്ങൾ , ശാഖകളായി നിരന്നീടിൽ
ഞാൻ നൽകും ഫലം നിറയും , ശാഖകളായി വളർന്നീടും (ജെറുസലേം ...)