യേശുവിനെ സ്നേഹിച്ചീടാൻ ദൈവ സ്നേഹത്തിൽ വളർന്നീടാൻ
രക്ത സാക്ഷിത്വം വരിച്ചിടാൻ കൃപയും ശക്തിയും പകരണമേ
ദൈവത്തിൻ ആത്മാവേ പരിശുദ്ധാത്മാവേ
അന്ത്യം വരെയും സാക്ഷിയാകാൻ കൃപയും ശക്തിയും പകരണമേ
ദൈവത്തിൻ ആത്മാവേ പരിശുദ്ധാത്മാവേ
ഞങ്ങളിൽ ഇന്ന് നിറയണമേ ഞങ്ങളിൽ ഇന്ന് വസിക്കണമേ
പാപത്തിൻ മാർഗം ത്യജിച്ചീടാൻ ക്രിസ്തുവിൻ മാർഗത്തിൽ ജീവിച്ചിടാൻ
സ്വർഗത്തിൻ വഴിയേ നടന്നിടുവാൻ കൃപയും ശക്തിയും പകരണമേ
(ദൈവത്തിൻ ആത്മാവേ)
കുർബാനയുടെ അഭിഷേകം രക്ഷകൻ ബലിയുടെ അഭിഷേകം
പരിഹാര ബലിയുടെ അഭിഷേകം ഞങ്ങളിൽ ഇന്ന് ചൊരിയണമേ
(ദൈവത്തിൻ ആത്മാവേ)
ബന്ദനമഴിയട്ടെ കെട്ടുകൾ പൊട്ടട്ടെ
യേശു നാമത്തിൽ യേശു രക്തത്താൽ
അടിമ ചങ്ങല പൊട്ടട്ടെ യേശു നാമത്തിൽ
പാപ ചങ്ങല പൊട്ടട്ടെ യേശു നാമത്തിൽ