ആരാധിപ്പാൻ നമുക്ക് കാരണമുണ്ട്
കൈ കൊട്ടി പാടാൻ ഏറെ കാരണം ഉണ്ട്
ഹല്ലേലൂയാ ഹല്ലേലൂയാ
നമ്മുടെ യേശു ജീവിക്കുന്നു
കാലുകൾ ഏറെ കുറെ വഴുതി പോയി
ഒരിക്കലും ഉയരില്ല എന്ന് നിനച്ചു -x2
എൻ്റെ നിനവുകൾ ദൈവം മാറ്റി എഴുതി
പിന്നെ കാൽ വഴുതുവാൻ ഇടവന്നില്ല -x2
(ഹല്ലേലൂയാ...)
(ആരാധിപ്പാൻ ...)
ഉന്നത വിളിയിൽ വിളിച്ചു എന്നെ
ലഭിച്ചതോ ഉള്ളിൽ പോലും നിനച്ചതല്ല -x2
ദയ തോന്നി എൻ്റെ മേൽ ചൊരിഞ്ഞതല്ലേ
ആയുസ്സെല്ലാം നിനക്കായ് നൽകിടുന്നു -x2
(ഹല്ലേലൂയാ...)
(ആരാധിപ്പാൻ ...)
ഉറ്റൊരും ഉടയോരും തള്ളി കളഞ്ഞു
കുറ്റം മാത്രം പറഞ്ഞു രസിച്ചപ്പോഴും -x2
നീ മാത്രമാണെന്നെ ഉയർത്തിയത്
സന്തോഷത്തോടെ ഞാൻ ആരാധിക്കുന്നു -x2
(ഹല്ലേലൂയാ...)
(ആരാധിപ്പാൻ ...)