മിഴി നിറഞ്ഞു മനം മുറിഞ്ഞു
തളര്‍ന്നു വീണു ഞാന്‍..
ഇരുളുമൂടും വഴികലേറെ
കടന്നു പോകണം..
ആരുമില്ല കാവലായി
കാത്തുകൊള്‍ക നീ..
കാത്തുകൊള്‍ക നീ..(2 )
മിഴി നിറഞ്ഞു ..........
അകലേ..... അകലേ... തിരയും... തീരവും..
ചുമലിൽ ഭാരവും.. അലയും ഉയിരും
എന്നോടുകൂടെ എൻ നാഥനുണ്ട്
വഴികാട്ടും തിരിനാളമായ്(2 )
മിഴി നിറഞ്ഞു ..........
കനിവിൻ... കിരണം അകലും..... നേരം
കരളിൽ.... നിറയും... കദനം... മിഴിയിൽ
കുഞ്ഞേ നിന്നെ പിരിയാത്തൊരുവൻ
എന്നാളും കൂടെയുണ്ട് (2 )
മിഴി നിറഞ്ഞു ..........
ആരുമില്ല കാവലായി
കാത്തുകൊള്‍ക നീ..
കാത്തുകൊള്‍ക നീ..(2 )
മിഴി നിറഞ്ഞു ..........