ജോയേൽ പ്രവാചകൻ വഴിയായ്
വാഗ്ദാനം ചെയ്തതു പോൽ
ഈ ദാസരിൽ നിറഞ്ഞീടുവാൻ
ആത്മാവിനെ വർഷിക്കണമേ
കർത്താവാം ദൈവമേ വാഗ്ദാനം പോൽ
ആത്മാവിനെ വർഷിക്കണമേ
ഹാലേലൂയ ഹാലേലൂയ
ഹാലേലൂയ സ്തോത്രമാമ്മേൻ
വൃദ്ധന്മാരിൽ നവ സ്വപ്നവും
യുവ ജന നിരയിൽ ദർശനവും
അടയാളങ്ങളുംഅത്ഭുതവും
സകലരിലും നവ ജീവിതവും
ഉളവായിടാൻ അരുളിയപ്പോൾ
ആത്മാവിനെ വർഷിക്കണമേ
(കർത്താവാം ദൈവമേ )
വിശ്വാസത്തിൽ നിലനില്പും
ചൈതന്യത്തിൽ ഉന്നതിയും
സാക്ഷികളാകാനുൾബലവും
അഭിഷേകത്തിൻ സൽഫലവും
വര ദാനങ്ങളുമേകിടുവാൻ
ആത്മാവിനെ വർഷിക്കണമേ
(കർത്താവാം ദൈവമേ )