ഓർശ്ലേമിൻ മതിലുകൾ പാപത്തിൻ പ്രകമ്പനത്തിൽ തകരുമ്പോൾ
കണ്ണീരൊഴുക്കാതെ ഞാൻ എങ്ങനെ ഉറങ്ങും
സിയോൻ്റെ കുഞ്ഞുങ്ങൾ പാപത്തിൻ പെരുവഴിയിൽ മയങ്ങുമ്പോൾ
കണ്ണീരൊഴുക്കാതെ ഞാൻ എങ്ങനെ ഉറങ്ങും
ആത്മാക്കളെ തരിക എൻ്റെ സർവവും എടുത്തുകൊൾക (4)
ലോകം മുഴുവനേക്കാൾ വിലയേറുന്നൊരു ആത്മാവിനെ നേടുവാൻ (2)
ലോകസുഖങ്ങളും സൗഭാഗ്യമൊക്കെയും ആത്മാവേ നേടുവാൻ ഞാൻ ത്യജിക്കാം
ലോകം നല്കിടുന്ന നൊമ്പരമൊക്കെയും ആത്മൾക്കായി ഞാൻ കാഴ്ച നൽകാം
ആത്മാക്കളെ തരിക എൻ്റെ സർവവും എടുത്തുകൊൾക (4)
പാപം പെരുകീടുന്നൂ ലോകം നശിച്ചീടുന്നൂ ഉള്ളം തകർന്നീടുന്നു യേശുവേ (2)
ലോകം മുഴുവനും പാപത്തിൻ മോഹത്താൽ നാശത്തിൻ വീഥിയിൽ നീങ്ങിടുന്നൂ
ഉള്ളം തകരുന്ന നൊമ്പരമോടെ ആത്മാക്കൾക്കായി ഞാൻ പ്രാർത്ഥിക്കുന്നൂ
ആത്മാക്കളെ തരിക എൻ്റെ സർവവും എടുത്തുകൊൾക (4)