{യേശുനാമം എൻ്റെ ആശ്രയം
ആശയറ്റ നേരം എൻ്റെ ആശ്വാസം
നിൻ വചന മാരി തൂകി നീ
എൻ്റെ വേദനകൾ സൗഖ്യമാക്കണേ } x2
{ബെത്സൈദാ കുളക്കരയിലെ രോഗിപോൽ
ഞാൻ തളര്ന്നവൻ ആകുന്നു
നിൻ്റെ കരുണ തേടുന്നു
വൈകല്ലേ .. എൻ്റെ മോചകാ .. } x2
{എന്നെ ചുറ്റും ആയിരങ്ങൾക്കിടയിലായി
എന്നെ തന്നെ നോക്കി നിൽക്കുന്നേ ഒരുവൻ } x2
{അത് യേശു ആയിരുന്നു
എൻ്റെ രക്ഷ ആയിരുന്നു
അവൻ എൻ്റെ ശിക്ഷയേറ്റു വാങ്ങി നിന്നു} x2
{ബെത്സൈദാ കുളക്കരയിലെ രോഗിപോൽ
ഞാൻ തളര്ന്നവൻ ആകുന്നു
നിൻ്റെ കരുണ തേടുന്നു
വൈകല്ലേ .. എൻ്റെ മോചകാ .. } x2
{ചാട്ടവാറു കൊണ്ട് പ്രഹരം നിൽക്കവേ
ചീറ്റിയില്ല കോപം എൻ്റെ നായകൻ } x2
{അവൻ ശാന്തൻ ആയിരുന്നു
അത് ശക്തി ആയിരുന്നു
അവൻ എൻ്റെ കോപ തീ അണച്ചു നിന്നു } x2
{യേശുനാമം എൻ്റെ ആശ്രയം
ആശയറ്റ നേരം എൻ്റെ ആശ്വാസം
നിൻ വചന മാരി തൂകി നീ
എൻ്റെ വേദനകൾ സൗഖ്യമാക്കാനേ } x2
{ബെത്സൈദാ കുളക്കരയിലെ രോഗിപോൽ
ഞാൻ തളര്ന്നവൻ ആകുന്നു
നിൻ്റെ കരുണ തേടുന്നു
വൈകല്ലേ .. എൻ്റെ മോചകാ .. } x2