വെളിച്ചം പകരണമേ, വെളിവു നിറക്കണമേ
വിവേകമേകണമേ, വിജ്ഞാനദായകനെ
നിന്നെ പൂർണമായറിയാൻ
ഈയറിവാലേ നിറയാൻ
നിറഞ്ഞ അറിവിൽ വളരാൻ
ഈശ്വരകൃപയാൽ നിറയാൻ (വെളിച്ചം...)
എന്നെ പൂർണ്ണമായ് കാണാൻ
എൻ പരിമിതികൾ അറിയാൻ
എൻ ദൗർബല്യങ്ങളകറ്റാൻ
ധാർമിക ശക്തിയിൽ വളരാൻ (വെളിച്ചം...)
എൻ സോദരരെ കാണാൻ
സോദര സ്നേഹത്തിൽ വളരാൻ
നിൻമുഖമവരിൽ കാണാൻ
അവർക്കായ് അർപ്പിതരാകാൻ (വെളിച്ചം...)