ഓ പാവനാത്മാവേ
ശൂന്യത നിറയുമീ താഴ്വരയില്
ജീവനിലാത്ത എന്‍ ജീവിതത്തിന്മേല് വീശിടുകാ...
വീണ്ടും ജീവനേകുക
വീണ്ടും ശക്ക്തിയേകുക
പാവനാത്മാവേ...നീ എന്നിൽ നിറഞ്ഞീടുക 2
ഓ പാവനാത്മാവേ
ദാഹങ്ങള്‍ ഏറയുള്ള എന്‍ മനസ്സില്‍
മോഹങ്ങള്‍ ഏറയുള്ള എന്‍ ഹൃദയതിന്മേല് നിറഞ്ഞീടുക
വീണ്ടും സ്നേഹം നല്‍കുക
എൻ്റെ ദാഹം തീർക്കുക
പാവനാത്മാവേ...നീ എന്നിൽ നിറഞ്ഞീടുക 2
ഓ പാവനാത്മാവേ
മുളുകള് നിറയും എന്‍ മരുഭൂവില്‍
പാപങ്ങള്‍ ഏറെയുള്ള എന്‍ ജഢത്തിന്മേൽ തീയിടുക
വീണ്ടും ശുദ്ധി നല്‍കുക
വീണ്ടും അഗ്നി നല്‍കുക
പാവനാത്മാവേ...നീ എന്നിൽ നിറഞ്ഞീടുക 2