നന്ദിയോടെ ഞാൻ സ്തുതി പാടിടും
എൻ്റെ യേശു നാഥാ
എനിക്കായി നീ ചെയ്തോരോ നന്മയ്ക്കും
ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ (2)
അർഹിക്കാത്ത നന്മകളും
എനിക്കേകിടും കൃപാ നിധേയ (2)
യാചിക്കാത്ത നന്മകൾ പോലുമീ
എനിക്കേകിയോനെ സ്തുതി (2)
നന്ദിയോടെ ഞാൻ …
സത്യാ ദൈവത്തിൻ ഏക പുത്രനായ്
അങ്ങിൽ വിശ്വസിക്കുന്നു ഞാൻ (2)
വരും കാലം ഒക്കെയും നിൻ
കൃപാ വരങ്ങൾ ചൊരിക എന്നിൽ (2)
നന്ദിയോടെ ഞാൻ …