നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യ സമ്പത്തേശുവെ
നീയല്ലാതില്ല ഭൂവിൽ ആഗ്രഹിപ്പാൻ ആരുമേ (2)നീയല്ലോ
നീയല്ലോ ഞങ്ങൾക്കായി മണ്ണിടത്തിൽ വന്നതും
നീചാരാം ഞങ്ങളുടെ പാപമെല്ലാം ഏറ്റതും(2)നീയല്ലോ
അന്നന്ന് ഞങ്ങൾക്കുള്ളത് എല്ലാം തന്നു പോറ്റുന്നോൻ
ഇന്നും എന്നും കൂടെയുണ്ടെന്നുള്ള വാക്കു തന്നവൻ (2)നീയല്ലോ
കാൽവരി മല മുകളേറി നീ ഞങ്ങൾക്കായി
കാൽകാരം ചേർന്ന് തൂങ്ങി മരിച്ചുയിരേകിയ (2)നീയല്ലോ
ശത്രുവിൻ അഗ്നിയസ്ത്രം ശക്തിയോട് എതിർക്കുന്ന
മാത്രയിൽ ജയം തന്നു കാത്തു സൂക്ഷിച്ചിടുന്ന (2)നീയല്ലോ
ജനകനുടെ വളമമർന്നു നീ ഞങ്ങൾക്കായി
ദിനംപ്രതി പക്ഷവാദം ചെയ്തു ജീവിച്ചിടുന്ന (2)നീയല്ലോ
ലോകത്തിൽ ഞങ്ങൾക്കുള്ളത് എല്ലാം നഷ്ടമാകിലും
ലോകക്കാർ നിത്യം ദുഷിച്ചിടിലും പോന്നേശുവേ (2)നീയല്ലോ
നിത്യ ജീവ മൊഴികൾ നിന്നിലുണ്ട് പരനെ
നിന്നെ വിട്ടിട്ടടിയങ്ങൾ എങ്ങുപോയി വസിക്കും (2)നീയല്ലോ