ദിവ്യകാരുണ്യമേ ഈശോ സ്നേഹ വാത്സല്ല്യമേ ഈശോ
എൻ്റെ നെഞ്ചിൻ്റെ താളം നീയല്ലോ എൻ്റെ ശ്വാസത്തിൻ നാളം നീയല്ലോ
അടിയനിതാ തിരുമുമ്പിൽ അലിവോടെ എന്നെ തൊടേണേ അതുമാത്രമാണെൻ്റെ ആശ (2)
ഏതോ ഒരമ്മതൻ കൈയ്യാൽ അന്നു രൂപം ലഭിച്ചോരാ അപ്പം
നിൻ കയ്യിൽ കുർബാനയായി നീ വാഴ്ത്തിമുറിച്ചു വിളമ്പി (2)
നാഥാ എൻ ദേഹമാം അപ്പത്തെ അവിടന്നു ആശീർവദിച്ചേകീടേണേ
അടിയനിതാ തിരുമുമ്പിൽ അലിവോടെ എന്നെ തൊടേണേ അതുമാത്രമാണെൻ്റെ ആശ
അപ്പം പകുത്തേകും നേരം നിൻ്റെ നെഞ്ജിന്റെ നേരും നീ ചേർത്തു
കാസ പകർന്നേകും നേരം നിൻ്റെ ജന്മത്തിനർത്ഥം നീ ഓർത്തു (2)
താതൻ്റെ സ്വപ്നത്തെ അത്താഴമേശയിൽ പ്രാണൻ പകർന്നു നീ കാത്തു
അടിയനിതാ തിരുമുമ്പിൽ അലിവോടെ എന്നെ തൊടേണേ അതുമാത്രമാണെൻ്റെ ആശ