കണ്ണുനീർ എന്ന് മാറുമോ
വേദനകൾ എന്ന് തീരുമോ
കഷ്ടപ്പാടിൻ കാലങ്ങളിൽ
രക്ഷിപ്പാനായ് നീ വരണെ (2)
ഇഹത്തിൽ ഒന്നുമില്ലായെ
നേടിയതെല്ലാം മിഥ്യയേ
പരദേശിയാണുലകിൽ
ഇവിടെന്നും അന്യനല്ലോ (2)
പരനേ വിശ്രമ നാട്ടിൽ ഞാൻ
എത്തുവാൻ വെമ്പൽ കൊള്ളൂന്നേ
ഒട്ടും താമസം വെക്ക്യല്ലേ
നിൽപ്പാൻ ശക്തി തെല്ലു മില്ലായെ (2)