ഓ സ്നേഹ ജ്വാലയെ ...എൻ ആത്മവിനെ മൃദുവായ് മുറിപ്പെടുത്തുന്നു നീ
ഓ ജീവ ജ്വാലയെ ..എൻ ആത്മവിനെ മൃദുവായ് മുറിപ്പെടുത്തുന്നു നീ
അതിനാലെൻ ആത്മാവിൻ ആഴമേ ..അടിമത്വത്തിലല്ല നീ ഇനിമേൽ
നിൻ ഹിതമെങ്കിൽ സ്നേഹാഗ്നി ജ്വാലയിൽ ലയിച്ചമർന്നീടട്ടിനീ
മധുര സംഭാഷണ മറവിലൂടെ ...മുറിപ്പെടുത്തുന്നു നീ ആർദ്രമായി
(ഓ സ്നേഹ ജ്വാലയെ..)
ഓ മാധുരിക്കുന്ന അഗ്നിയെ ...ഓ മനോഹരമാം മുറിവേ ...
ഓ മൃദുല കരങ്ങളെ ..ഓ സൂക്ഷ്മ സ്പർശനമേ
ഓ നിത്യ ജീവിത ആസ്വാദനമേ
എല്ലാ കടങ്ങളും വീട്ടുന്നു നീ , മൃതിയെ മൃതിയാൽ നീക്കി ജീവനേകി (2)
ഓ സ്നേഹ ജ്വാലയെ ...എൻ ആത്മവിനെ മൃദുവായ് മുറിപ്പെടുത്തുന്നു നീ
ഓ അഗ്നി ദീപങ്ങളെ ..നിങ്ങൾ തൻ പ്രഭയാലല്ലോ
ഇരുട്ടിലും ചെളിയിലും കഴിഞ്ഞ എൻ്റെ , ലോല വികാരത്തിൻ ഗുഹകളെല്ലാം
ഇന്നുജ്വലമായി മാറി പ്രിയനായി ചൂടും വെളിച്ചവും നൽകുന്നു (2)
(….ഓ മാധുരിക്ക്കുന്ന...... )
എന്തെന്തു മൃദുല മനോഹരമായ എൻ്റെ , ഹൃദയത്തെ തട്ടി തുറക്കുന്നു നീ
അവിടെ രഹസ്യത്തിൽ നീ മാത്രം , വസിക്കുന്നു എൻ ഹൃദയേശ്വരനായ്
നന്മയും മഹിമയും നിറഞ്ഞു നിന്നീടുന്ന
നിൻ മധുര ജീവ ശ്വാസത്താൽ
എന്തെന്തു മൃദുലമായ് സ്നേഹം നിറച്ചെന്നിൽ
ഓ ജീവ സ്നേഹത്തിൻ ജ്വാലയെ
(….ഓ മാധുരിക്ക്കുന്ന...... )