താതൻ്റെ മാർവല്ലേ ചൂടെനിക്ക്
താതൻ്റെ കയ്യല്ലേ തണലെനിക്ക്
കൊതിയേറുന്നെ അരികിൽ വരാൻ
തിരു പാദത്തിൽ കിടന്നിടുവാൻ
ആരാധന ആരാധന
ആരാധന ആരാധന (2)
തുല്യം ചൊല്ലാൻ ആരുമില്ലേ അങ്ങേ പോലെ യേശുവേ
ജീവനേ സ്വന്തമേ അങ്ങേ മാർവിൽ ചാരുന്നു ഞാൻ
അങ്ങേ പോലെ സ്നേഹിച്ചിടാൻ ആവതില്ല ആർക്കുമേ
സ്നേഹമേ പ്രേമമേ അങ്ങേ മാർവിൽ ചാരുന്നു ഞാൻ