അമ്മെ എന്റെ അമ്മെ എന്റെ ഈശോയുടെ അമ്മെ
അമ്മെ എന്റെ അമ്മെ എനിക്കീശോ തന്ന അമ്മെ
അമ്മെ ....
ആവേ മരിയ കന്യാ മാതാവേ - 2
അമ്മെ ...
തലമുറകൾ തോറും പാടും ഭാഗ്യവതി അമ്മ
ജപമണി മാലകളിൽ ഉയരും നന്മ നിറഞ്ഞവൾ അമ്മ - 2
പറുദീസയായി അമ്മ ദൈവത്തിനു പാർക്കാൻ
പുണ്യാശ്രമമായി അമ്മ ഈശോയ്ക്ക് വളരാൻ - 2
അമ്മെ ....
ആവേ മരിയ കന്യാ മാതാവേ - 2
അമ്മെ ...
മിഴികൾ നിറയുമ്പോൾ അമ്മ മഴവില്ലായ് തെളിയും
മൊഴികൾ ഇടറുമ്പോൾ നമ്മുടെ സ്വരമായ് തീർന്നിടും - 2
ദുഃഖം അകന്നിടുവാൻ അമ്മെ പ്രാർത്തിച്ചീടണമെ
പാപം അകന്നിടുവാൻ അമ്മെ യാചിച്ചീടണമെ - 2
അമ്മെ ....
ആവേ മരിയ കന്യാ മാതാവേ - 2
അമ്മെ ...
എന്റെ സ്വന്തം അമ്മ നീയേ