സ്നേഹിച്ചു പോയി ഞാൻ നിന്നെ ഈശോ , ഒരു നാളും കഴിയില്ല പിരിയാൻ
നിൻ സ്നേഹം എൻ ജീവരാഗം , നാഥാ
നിൻ ജീവൻ എൻ സൗഖ്യതീർത്ഥം
നിന്നെ കൂടാതൊന്നും ചെയ്യാൻ വയ്യ
നിന്നോളം സ്നേഹമില്ലാർക്കും
നിന്നോട് ഞാൻ ചേർന്ന് നിന്നപ്പോൾ , ധന്യമായി തീർന്നു എൻ ജീവിതം
സ്നേഹിച്ചു പോയി ഞാൻ നിന്നെ ഈശോ , ഒരു നാളും കഴിയില്ല പിരിയാൻ
(ആരാധനാ … ആരാധനാ … ആത്മാവിൽ എന്നും ആരാധനാ) x2
(പടി ഇറങ്ങിടുന്നു , പുതിയ പാഥേ നീങ്ങാൻ , യാത്ര ചൊല്ലിടുന്നു , യാഗമായി തീരാൻ) x2
(ദാനം അല്ലാതൊന്നും , സ്വന്തമായതില്ല , നന്ദിയല്ലാതൊന്നും , ചൊല്ലുവാനതില്ല) x2
സ്നേഹിച്ചു പോയി ഞാൻ നിന്നെ ഈശോ , ഒരു നാളും കഴിയില്ല പിരിയാൻ
(ആരാധനാ … ആരാധനാ … ആത്മാവിൽ എന്നും ആരാധനാ ) x2
(മൺകുടത്തിൽ അല്ലോ , നിധി അതേകി ദൈവം
ഹൃദയമൺചിരാതിൽ , തിരി തെളിച്ചു സ്നേഹം ) x2
(അന്ത്യനാൾ വരെ നിൻ സ്നേഹം ഉള്ളിൽ ഉണ്ടേ , ഉടയുകില്ലീ പത്രം , പൊലിയുകില്ലീ സ്വപ്നം ) x2
സ്നേഹിച്ചു പോയി ഞാൻ നിന്നെ ഈശോ , ഒരു നാളും കഴിയില്ല പിരിയാൻ
നിൻ സ്നേഹം എൻ ജീവരാഗം , നാഥാ
നിൻ ജീവൻ എൻ സൗഖ്യതീർത്ഥം
നിന്നെ കൂടാതൊന്നും ചെയ്യാൻ വയ്യ
നിന്നോളം സ്നേഹമിലാർക്കും