സ്നേഹ തൂവാല കൊണ്ടു തുടയ്ക്കാം
എന്റെ ഈശോയെ നിൻ പൂമുഖം
സ്നേഹ പൂമാല ഞാൻ കൊരുക്കാം
ഈശോയെ നിൻ മാറിൽ ചാർത്താൻ
സ്നേഹ തൂവാല കൊണ്ടു തുടയ്ക്കാം
എന്റെ ഈശോയെ നിൻ പൂമുഖം
സ്നേഹ പൂമാല ഞാൻ കൊരുക്കാം
ഈശോയെ നിൻ മാറിൽ ചാർത്താൻ
വാവാ സ്നേഹ രാജാവേ എന്നെന്നും എന്നുള്ളിൽ വാഴാൻ
വാവാ സ്നേഹത്തിൻ തൂനിലാവേ എന്നുള്ളിൽ വെൺശോഭയേകാൻ
സ്നേഹ തൂലിക കൊണ്ട് കുറിക്കാം എന്റെ ഈശോയേ നിൻ കീർത്തനം
സ്നേഹ തൂലിക കൊണ്ട് കുറിക്കാം എന്റെ ഈശോയേ നിൻ കീർത്തനം
സ്നേഹ തൂവലാൽ ഞാൻ ഒരുക്കാം എന്റെ ഈശോയെ ഒരു വെൺകിരീടം
എന്റെ ഈശോയെ ഒരു വെൺകിരീടം
സ്നേഹ പൊൻ ദീപം ഞാൻ തെളിക്കാം
സ്നേഹ പൂന്തെന്നൽ വിശറിയൊരുക്കാം
ഈശോക്ക്ഇളം തെന്നൽ ഏകാൻ
വാവാ സ്നേഹ രാജാവേ എന്നെന്നും എന്നുള്ളിൽ വാഴാൻ
വാവാ സ്നേഹത്തിൻ തൂനിലാവേ എന്നുള്ളിൽ വെൺശോഭയേകാൻ
സ്നേഹ പൂമണ്ഡപം ഞാനോരുക്കാം
എന്റെ ഈശോയെ നിനക്കു വസിക്കാൻ
സ്നേഹ പൂമണ്ഡപം ഞാനോരുക്കാം
എന്റെ ഈശോയെ നിനക്കു വസിക്കാൻ
സ്നേഹ പൂത്താലം ഞാൻ നിരത്താം
എന്റെ ഈശോയെ വരവേൽക്കുവാനായ്
എന്റെ ഈശോയെ വരവേൽക്കുവാനായ്
വാവാ സ്നേഹ രാജാവേ എന്നെന്നും എന്നുള്ളിൽ വാഴാൻ
വാ വാ സ്നേഹത്തിൻ തൂനിലാവേ എന്നുള്ളിൽ വെൺശോഭയേകാൻ
വാവാ സ്നേഹ രാജാവേ എന്നെന്നും എന്നുള്ളിൽ വാഴാൻ
വാ വാ സ്നേഹത്തിൻ തൂനിലാവേ എന്നുള്ളിൽ വെൺശോഭയേകാൻ