ദൈവത്തിന്റെ ആത്മാവ് ഇറങ്ങിവന്നു
മനുഷ്യര്‍ക്ക് മേല്‍ ആവസിച്ചു
നിറയണമേ നിറയണമേ
പരിശുദാത്മാവേ നിറയണമേ
പാപവും രോഗവും അശുദ്ധിയെല്ലാം
ദൈവത്തിന്റെ ആത്മാവ് എടുത്തു മാറ്റി
നിരാശയും തകർച്ചയും കുറ്റബോധവും
ചാപല്യവും അവിടുന്നൂ നീക്കിയല്ലോ
(നിറയണമേ നിറയണമേ)
ബന്ധിതെരെ അവിടുന്നൂ മോചിപ്പിച്ചു
അന്ധരുടെ കണ്ണുകൾ തുറപ്പിച്ചല്ലൊ
അടിമകൾ ക്രിസ്തുവിൽ സ്വതന്ത്രരായി
പുതു വൽസരത്തിൻ സ്വരം ഉയർത്തി
(നിറയണമേ നിറയണമേ)
യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നൂ
അവിടുത്തെ നാമത്തിൽ ശാസിക്കുന്നൂ
അന്ധകാരമേ ബന്ധനങ്ങളേ
യേശു നാമത്തിൽ വിട്ടു മാറുക
(നിറയണമേ നിറയണമേ)
ഏശയ്യാ ജെറെമിയ ഹെസ്സെക്കിയേൽ
പ്രവചിച്ചതെല്ലാം പൂർത്തിയാക്കി
ജോയേൽ പ്രവാചകൻ വഴി അരുളിച്ചെയ്തു
പരിശുദ്ധാത്മാവിൽ നിറയും നിങ്ങൾ
(നിറയണമേ നിറയണമേ)