ആർക്കും സാധ്യമല്ല യാതൊന്നിനും സാധ്യമല്ല
യേശുവിൻ സ്നേഹത്തിൽ നിന്നും എന്നെ വേർപിരിക്കാൻ (2)
പ്രതികൂലങ്ങൾ എത്ര വന്നെന്നാലും
അതിൻ മീതെ നടന്നു ഞാൻ കടന്നു പോകും
ഒരു കയ്യാൽ എൻ കണ്ണു നീർ തുടയ്ക്കും ഞാൻ
മറു കയ്യാൽ എൻ യുദ്ധം ചെയ്തീടും
യേശുവിൻ സ്നേഹത്തിൽ നിന്നു ഒരു നാളും അകലുകയില്ല ഞാൻ (2)
സ്ഥാന മാനങ്ങൾക്കോ പേരിനും പെരുമക്കുമോ
പാപ മോഹങ്ങൾക്കോ സാധ്യം അല്ലെ അല്ല(2)
പ്രതികൂലങ്ങൾ .........
ബന്ധുജനങ്ങൾക്കോ പ്രലോഭനങ്ങൾക്കോ
ജീവനോ മരണത്തിനോ സാധ്യം അല്ലെ അല്ല(2)
പ്രതികൂലങ്ങൾ .........