കനിവിൻറെ നിറവാർന്നൊരമ്മേ
നിനക്കേകുന്നൂ സ്നേഹ പ്രണാമം (2)
കാരുണ്യ കടലാകുമമ്മേ
നിനക്കായിരം സ്തോസ്ത്ര ഗീതം (2)
അലിവിന്റെ അലയാഴിയാകും
വിമലാംബികെ നിൻ ഹൃദയം
അഗതികളാ മക്കൾക്കെന്നും
ആ തിരു സന്നിധി അഭയം
എളിമയോടണയുന്നൂ സവിധേ
ഞങ്ങളെ നൽകുന്നൂ സദയം
യേശുവിൻ അംബികേ അമല
ആ തിരു കൈകളാൽ തഴുകൂ