ഈ ലോക പാപങ്ങൾ നീക്കും
ദൈവത്തിൻ കുഞ്ഞാടിതാ
ഈ ഭൂവിനായി ദൈവം നൽകും ജീവന്റെ അപ്പമിതാ
ഈ ലോക പാപങ്ങൾ നീക്കും
ദൈവത്തിൻ കുഞ്ഞാടിതാ
ഈ ഭൂവിനായി ദൈവം നൽകും ജീവന്റെ അപ്പമിതാ
ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹവാത്സല്യമേ
ആരാധന ആരാധന
ഇന്നുമെന്നേരവും ആരാധന - (2)
കാരുണ്യമായ് ദൈവം മാറുന്നതെന്തിന്
കാരുണ്യമായ് നമ്മെ മാറ്റിടുവാൻ
വാത്സല്യമായ് ദൈവം തീരുന്നതെന്തിന്
വാത്സല്യമോടെ നാം വാണീടുവാൻ
ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹവാത്സല്യമേ
ആരാധന ആരാധന
ഇന്നുമെന്നേരവും ആരാധന - (2)
ആനന്ദമായ് ദൈവം മാറുന്നതെന്തിന്
ആത്മീയ സന്തോഷം നൽകീടുവാൻ
അലിയുന്ന രൂപത്തിൽ ആകുന്നതെന്തിന്
എന്നിൽ അലിയുന്ന ദേവ നാഥാ
ഓ ദിവ്യ കാരുണ്യമേ ഓ സ്നേഹവാത്സല്യമേ
ആരാധന ആരാധന
ഇന്നുമെന്നേരവും ആരാധന - (2)