സൃഷ്ടികളെ സ്തുതി പാടുവിൻ
നാഥനെ വാഴ്ത്തിടുവിൻ
മഹിമകൾ തിങ്ങും ഇഹപരമേ
നിത്യം പാടി പുകഴ്ത്തിടുവിൻ (2)
വാനിടമേ ദൈവ ദൂതരെ
നാഥനെ വാഴ്ത്തിടുവിൻ
അമ്പരമേ ജലസഞ്ചയമേ
നിത്യം പാടി പുകഴ്ത്തിടുവിൻ (2)
(സൃഷ്ടികളെ സ്തുതി പാടുവിൻ...)
ഭൂവും സകല ചരാചരവും
നാഥനെ വാഴ്ത്തിടുവിൻ
കുന്നുകൾ താഴ്വര സമതലവും
നിത്യം പാടി പുകഴ്ത്തിടുവിൻ (2)
(സൃഷ്ടികളെ സ്തുതി പാടുവിൻ...)
പക്ഷി മൃഗാദികൾ തരുനിരകൾ
നാഥനെ വാഴ്ത്തിടുവിൻ
നരകുല ജനപദമഖിലവുമേ
നിത്യം പാടി പുകഴ്ത്തിടുവിൻ (2)
(സൃഷ്ടികളെ സ്തുതി പാടുവിൻ...)