ഞാന്‍ നിന്നെ സൃഷ്ടിച്ച ദൈവം
ഞാന്‍ നിന്നെ രക്ഷിച്ച ദൈവം
ഞാന്‍ നിൻ്റെ പാതയില്‍ എന്നും വെളിച്ചമായ്
നിന്നെ നയിക്കുന്ന ദൈവം
ഭയപ്പെടേണ്ട മകനേ മകളേ
ഞാന്‍ നിൻ്റെ ദൈവമല്ലേ
കരയരുതേ ഇനി എന്‍ കണ്മണിയേ
ഞാന്‍ നിൻ്റെ കൂടെയില്ലേ
ഞാന്‍ നിന്നെ സ്നേഹിക്കും ദൈവം
ഞാന്‍ നിന്നെ പാലിക്കും ദൈവം
ഞാന്‍ നിൻ്റെ മുറിവുകള്‍ സൗഖ്യപ്പെടുത്തും
സുരജീവദായകന്‍ ദൈവം
ഞാന്‍ നിന്നെ ശാസിക്കും ദൈവം
ഞാന്‍ നിന്നെ ലാളിക്കും ദൈവം
ഞാന്‍ നിൻ്റെ കണ്ണീര് തുടച്ചെന്നും നിന്നെ
ആശ്വസിപ്പിച്ചീടും ദൈവം