പുതിയൊരു ജനനം നൽകും പരിശുദ്ധാത്മാവേ
പുതിയൊരു ശക്തിയിലുണരാൻ
കൃപ നീ ചൊറിയണമേ
പരിശുദ്ധാത്മാവേ എന്നിൽ നിറയണമേ
നിറഞ്ഞു കവിയണമേ കവിഞ്ഞൊഴുകണമേ
യോർദാൻ നദിയിലന്നു പറന്നിറങ്ങിയ പോൽ
വര ദാനങ്ങളുമായ് ആഗതനാകണമേ (2)
മാലിന്യങ്ങളകറ്റി അന്ധതയെല്ലാം നീക്കി
വിശ്വാസത്തിലുറക്കാൻ കൃപ നീ ചൊറിയണമേ (2)
(പരിശുദ്ധാത്മാവേ)
സെഹിയോൻ ശാല തന്നിൽ തീ നാവെന്നതു പോൽ
പാവന സ്നേഹവുമായി ആഗതനാകണമേ (2)
സഹനം നിറയും ധരയിൽ ധീരതയോടെ ചരിക്കാൻ
അഗ്നിയിൽ സ്നാനം നൽകാൻ കൃപ നീ ചൊറിയണമേ(2)
(പരിശുദ്ധാത്മാവേ)