മിഴിനനയും നേരം കരളുരുകും കാലം
തളരരുതെ കുഞ്ഞേ പതറരുതെ
കരയാൻ മാത്രമോ ഈ ജന്മം എന്നു
ഇനിയും ചോദിച്ചു തകരരുതെ x2
കാണുമോ എൻ്റെ ഹൃത്തടം
നുകരുമോ എൻ്റെ സ്നേഹവും x2
ഒരു മുളംതണ്ടാം നിന്നെ ചേദിച്ചു ഒരുപാടു മുറിവുകളേകീ ഞാൻ
നോവുകൾ ഒടുവിൽ നാദങ്ങളാകാൻ നീയൊരു പുല്ലാംങ്കുഴലാകാൻ
ചേറിലും ചെന്താമരയില്ലെ ?
രാവുകൾക്കൊടുവിൽ പകലില്ലേ ? X2 (മിഴിനനയും നേരം....)
സൂര്യഗോളത്തിൻ പ്രഭയിൽ നിൽക്കുമ്പോൾ
കരയുമോ കൈത്തിരി അണയുകിൽ ?
കാനാൻദേശം നിൻ ഉള്ളിലുള്ളപ്പോൾ
മരുഭൂവിൻ യാത്രയിൽ തളരാമോ
അഴിയാതെ വിത്തിൽ കതിരുണ്ടോ ?
കൊത്താതെ കല്ലിൽ ശിൽപ്പവും ?