ഞങ്ങൾക്കല്ല കർത്താവേ
ഞങ്ങൾക്കല്ല കർത്താവേ
മഹത്വം മഹത്വം യേശുവിന്
കളിമൺ പാത്രങ്ങൾ ഞങ്ങൾ
അയോഗ്യ ദാസരാം ഞങ്ങൾ
ബാലഹീനരാകും ഞങ്ങളെ ഉയർത്തിയ
യേശുവിനാണെന്നും മഹത്വം
മഹത്വം മഹത്വം യേശുവിന് (2)
(ഞങ്ങൾക്കല്ല കർത്താവേ)
വീണാലുടയുന്ന മൺപാത്രങ്ങൾ
തകരാതെ കാത്തതും നീയല്ലയോ
നട്ടതും നനച്ചതും ഏറെ പെരെന്നാലും
വളർത്തിയതോ നിൻ കരങ്ങളല്ലോ
മഹത്വം മഹത്വം യേശുവിന് (2)
(ഞങ്ങൾക്കല്ല കർത്താവേ)
ലോകം എന്നെ ഉയർത്തിടുമ്പോൾ
എന്നെ അറിയുന്ന എൻ ദൈവമേ
യോഗ്യതയായെനിക്കൊന്നുമില്ല
എൻെറ സർവ്വവും നീ തന്ന ദാനമല്ലേ
മഹത്വം മഹത്വം യേശുവിന് (2)
(ഞങ്ങൾക്കല്ല കർത്താവേ)