ലോകമാണ് നിന്റെ ആശയെങ്കില്
ലോകം കടന്നു പോകും പോയ്മറയും
ഇന്ന് മരണം നിന്നെ മുട്ടി വിളിച്ചെന്നാൽ
ലോകത്തെ കൈ വിട്ടു പോയിടേണം - 2
സുന്ദരമാം നിൻ്റെ ദേഹമീ മണ്ണിൽ
വീണഴിയും പിന്നെ പോയ്മറയും
കാലം കഴിയുമ്പോൾ നിൻ നാമം പോലും
മാഞ്ഞു പോകും പിന്നെ പോയ്മറയും
എന്തുണ്ട് ലോകത്തിൽ ആശ നല്കാൻ
സർവ്വതും മായയായ് മാഞ്ഞു പോകും - 2 (ലോകമാണ് നിന്റെ..)
ലോകത്തു നീ തീർത്ത മാളികകൾ
ഭൂമി വിറക്കുമ്പോൾ വീണടിയും
ലോകത്തിൽ പൂട്ടിവെച്ച സമ്പത്തെല്ലാം
അന്യർക്ക് നൽകി പോയിടേണം
എന്തുണ്ട് ലോകത്തിൽ ആശ നല്കാൻ
സർവ്വതും മായയായ് മാഞ്ഞു പോകും - 2 (ലോകമാണ് നിന്റെ..)
ദൈവ ഭക്തന് തൻ്റെ ക്ലേശവും ധനവും
സ്വർഗത്തിൽ സമ്പത്തായ് കൂട്ടിവക്കും
ലോകത്തിൽ ഭോഷനായ് തോന്നിയാലും
അവൻ സ്വർഗത്തിൽ മാന്യനായി തീർന്നിടുമെ
എന്തുണ്ട് ലോകത്തിൽ ആശ നല്കാൻ
സർവ്വതും മായയായ് മാഞ്ഞു പോകും - 2 (ലോകമാണ് നിന്റെ..)