ആത്മാവിൻ ആഴങ്ങളിൻ അറിഞ്ഞു നിൻ ദിവ്യ സ്നേഹം
നിറഞ്ഞ തലോടലായി എന്നും ഈശോയെ
മനസ്സിൻ ഭാരമെല്ലാം നിന്നോട് പങ്കു വെച്ച്
മാറോടെന്നെ ചേർത്തണച്ചു എന്തൊരാനന്ദം (2)
ഒരു നാൾ നാഥനെ ഞാൻ തിരിച്ചറിഞ്ഞു
തീരാത്ത സ്നേഹമായി അരികിൽ വന്നു (2)
ഉള്ളിൻ്റെ ഉള്ളിൽ നീ കൃപയായ് മഴയായ്
നിറവാ൪ന്നൊരനുഭവമായി എന്തൊരാനന്ദം
ആത്മാവിൻ ആഴങ്ങളിൻ....
അന്നന്ന് വന്നിടുന്നൊരാവശ്യങ്ങളിൽ
സ്വർഗീയ സാനിദ്ധ്യം ഞാൻ അനുഭവിച്ചു (2)
എല്ലാം നന്മക്കായി തീർക്കുന്ന നാഥനെ
പിരിയാത്തൊരാത്മീയ ബന്ധം എന്തൊരാനന്ദം
ആത്മാവിൻ ആഴങ്ങളിൻ.....