തിരുവോസ്തിയായ് എന്നിൽ അണയും
സ്നേഹം ദൈവ സ്നേഹം
അകതാരിൽ അലിയാൻ വരുന്നു
സ്നേഹം എൻ്റെ ഈശോ (2)
ഇത്ര ചെറുതാക്കാൻ എത്ര വളരണം
ഇത്ര സ്നേഹിക്കാൻ എന്ത് വേണം (2)
നോവിച്ച നാവിലല്ലെ നാഥൻ
സ്നേഹത്തിൻ കൂദാശ ഏകി (2)
നിന്ദിച്ച മാനസത്തിൽ നീ
കാരുണ്യ തീർത്ഥവുമായ (2)
ഇത്ര ചെറുതാകാൻ എത്ര വളരണം
ഇത്ര സ്നേഹിക്കാൻ എന്ത് വേണം (2)
ക്രൂശിച്ച കയ്യിലല്ലേ നാഥൻ
ജീവൻ്റെ മന്നാ തന്നു (2)
കോപിച്ച മാനസത്തിൽ നീ
സ്നേഹാഗ്നി ജ്വാലയുമായി (2)
തിരുവോസ്തിയായ് എന്നിൽ ആണയും
സ്നേഹം ദൈവ സ്നേഹം
അകതാരിൽ അലിയാണ് വരുന്നു
സ്നേഹം എൻ്റെ ഈശോ
ഇത്ര ചെറുതാക്കാൻ എത്ര വളരണം
ഇത്ര സ്നേഹിക്കാൻ എന്ത് വേണം (2)