പെന്തക്കുസ്താ നാളിൽ മുന്മഴ പെയിച്ച
പരമ പിതാവേ പിന്മഴ നൽക
മുന്മഴ നൽകേണം മാലിന്യം മാറേണം
നിൻ ജന മുണർന്നു വേല ചെയ്യുവാൻ
മുട്ടോളമല്ല അരയോളം പോരാ
വലിയൊരു ജീവ നദി യൊഴുകാൻ
നീന്തിയിട്ടല്ലാതെ കടക്കാൻ വയ്യാത്ത
നീരുറവ ഇന്നു തുറക്ക നാഥാ
ചലിക്കുന്ന എല്ലാ പ്രാണികളും ഇന്നു
ചലനമുണ്ടാക്കി ജീവൻ പ്രാപിപ്പാൻ
ചൈതന്യം നൽകേണം നവ ജീവൻ വേണം
നിത്യതയിൽ എത്തി ആശ്വസിച്ചീടാൻ
സൈന്യത്താലെ അല്ല ശക്തിയാലുമല്ല
ദൈവത്തിന്റെ ആത്മ ശക്തിയാലത്രേ
ആർത്തു പാടി സ്തുതിക്കാം ഹല്ലേലൂയാ പാടാം
ആണിക്കല്ലു കയറ്റാം ദൈവസഭ പണിയാം