മൃദുവായ് നീ തൊടുകിൽ
എൻ ആത്മം സൗഖ്യം നേടും
ഹൃദയം ഇനിയെന്നും
നിൻ വാസ ഗേഹമാകും
കൺ മുൻപിൽ നീ ഇല്ലെങ്കിലും
വിശ്വാസത്താൽ കാണുന്നിതാ
ആത്മ നാശ ഭീതിയിൽ
നിരാശയിൽ ഞാൻ താഴുമ്പോൾ
അഭയം നീയേകി മുറിവിൽ തഴുകി
എൻ മോക്ഷം നീയല്ലോ
സാധ്യമല്ലെന്നോർത്തതാൽ മഹാത്ഭുതങ്ങൾ നീ ചെയ്തു
ജന്മം നിൻ പഥെ സ്തുതിയായ് ഞാൻ ഏകാം
നിൻ സാക്ഷിയാകും ഞാൻ