അത്യു ന്നതന്റെ മറവിൽ സർവ്വശക്തന്റെ തണലിൽ
പാർക്കു ന്നവൻ ഭാഗ്യവാൻ ഭാഗ്യവാൻ
എന്റെ സങ്കേതവും കോട്ടയും
ഞാനാ ശ്രയിക്കും എൻ ദൈവവും
നീ മാത്രമെന്ന് കർത്താവോടേറ്റു ചൊല്ലീടും
അവ നേറ്റ് ചൊല്ലീടും
അത്യു ന്നതന്റെ മറവിൽ സർവ്വശക്തന്റെ തണലിൽ
പാർക്കു ന്നവൻ ഭാഗ്യവാൻ ഭാഗ്യവാൻ
വേടന്റെ കെണിയിൽ നിന്നും
മാരകമാം മാരിയിൽ നിന്നും
നിന്നെ രക്ഷിക്കും തൂവൽ കൊണ്ട് മറയ്ക്കും
ചിറകിൻ കീഴിൽ നിനക്കഭയമേകും
വിശ്വസ്തതകൊണ്ട് നിന്നെ കവചമണിയിക്കും
അത്യുന്നതന്റെ മറവിൽ സർവ്വശക്തന്റെ തണലിൽ
പാർക്കുന്നവൻ ഭാഗ്യവാൻ ഭാഗ്യവാൻ
ഭീകരത നിറഞ്ഞ രാത്രിയും
പകൽ പറക്കും അസ്ത്രത്തെയും
തെല്ലും ഭയക്കേണ്ട കൂരിരുട്ടിനെയും
നട്ടു ച്ചയ്ക്കണയും വിനാശത്തെയും
പേടി ക്കണ്ട ദൈവം കൂടെയുണ്ട്
അത്യുന്നതന്റെ മറവിൽ സർവ്വശക്തന്റെ തണലിൽ
പാർക്കുന്നവൻ ഭാഗ്യവാൻ ഭാഗ്യവാൻ
നിൻ പാർശ്വത്തിലായിരങ്ങൾ
വലം ഭാഗേ പതിനായിരങ്ങൾ
മരിച്ചു വീണേക്കാം ഭയപ്പെടേണ്ട നീ
അനർത്ഥങ്ങൾ ഒന്നും നിന്നെ തൊടുകയില്ല
ദുഷ്ടന്റെ പ്രതിഫലം നീ കണ്ടിടും
അത്യുന്നതന്റെ മറവിൽ സർവ്വശക്തന്റെ തണലിൽ
പാർക്കുന്നവൻ ഭാഗ്യവാൻ ഭാഗ്യവാൻ
നിൻ വഴിയിൽ നിന്നെ കാത്തിടാൻ
ദൂതരോട് കല്പിച്ചിടും
നിന്റെ പാദങ്ങൾ കല്ലിൽ തട്ടാതെ
അവർ നിന്നെ കൈകളിൽ താങ്ങിക്കൊള്ളും
അത്യുന്നതൻ നിന്നെ വഹിച്ചുകൊള്ളും
അത്യുന്നതന്റെ മറവിൽ സർവ്വശക്തന്റെ തണലിൽ
പാർക്കുന്നവൻ ഭാഗ്യവാൻ ഭാഗ്യവാൻ
സിംഹത്തെ ചവിട്ടീടിലും
സർപ്പത്തെ മെതിച്ചീടിലും
സ്നേഹത്തിൽ നീ എന്നോടൊട്ടിനിന്നതാൽ
ഞാൻ നിന്നെ സംരക്ഷിക്കും
എൻ നാമത്താൽ നീ രക്ഷ നേടിടും
അത്യുന്നതന്റെ മറവിൽ സർവ്വശക്തന്റെ തണലിൽ
പാർക്കുന്നവൻ ഭാഗ്യവാൻ ഭാഗ്യവാൻ
നീ എന്നെ വിളിച്ചീടുമ്പോൾ
ഞാൻ നിനക്കുത്തരമേകിടും
കഷ്ടതകളിൽ ഞാൻ നിന്നോട് ചേർന്നു നിൽക്കും
ദീർഘായുസ്സേകി നിന്നെ തൃപ്തനാക്കും
എന്റെ രക്ഷ നിന്നെ ഞാൻ കാട്ടിത്തരും
അത്യുന്നതന്റെ മറവിൽ സർവ്വശക്തന്റെ തണലിൽ
പാർക്കുന്നവൻ ഭാഗ്യവാൻ ഭാഗ്യവാൻ
എന്റെ സങ്കേതവും കോട്ടയും
ഞാനാശ്രയിക്കും എൻ ദൈവവും
നീ മാത്രമെന്ന് കർത്താവോടേറ്റു ചൊല്ലീടും
അത്യുന്നതന്റെ മറവിൽ സർവ്വശക്തന്റെ തണലിൽ
പാർക്കുന്നവൻ ഭാഗ്യവാൻ ഭാഗ്യവാൻ