ഒരു വാക്ക് ചൊല്ലാൻ ഒരു നോക്ക് കാണാൻ
യേശുവേ നീ വരുമോ
എന്നോട് ചേരാൻ എന്നുള്ളിൽ വാഴാൻ
എന്നരികിൽ നീ വരുമോ
എത്ര നാളായി ഞാൻ കൊതിപ്പൂ
നിന്നോടൊന്നായ് ചേർന്നിടുവാൻ
വൈകാതെ വന്നിടണേ ആത്മ നായക
(നെഞ്ചകം നിറയെ വിതുമ്പും
നൊമ്പരമെല്ലാം അകറ്റാം) - 2
(തിരുവോസ്തി രൂപ തിരു മാറിലെന്നെ
ചേർക്കുവാൻ മനസ്സകണേ) - 2
(എത്ര നാളായി ......)
(ഒരു വാക്ക് ചൊല്ലാൻ ....... )
(ആരോരുമില്ലാത്ത നേരം
ആദിയിൽ ആഴുന്നൂ നേരം) - 2
(തൃക്കൈകൾ നീട്ടി
തുണ എകുവാനായ് സ്നേഹമേ മനസ്സകണേ) -2
(എത്ര നാളായി ......)
(ഒരു വാക്ക് ചൊല്ലാൻ ....... )