എനിക്കൊരു ഉത്തമഗീതം
എൻ്റെ പ്രിയനോട് പാടുവാനുണ്ട്
യേശുവിനായ് എഴുതിയ ഗീതം
ഒരു പനിനീർ പൂ പോലെ മൃതുലം
എൻ്റെ ഹൃദയത്തെ തൊടുവാൻ
മുറിവിൽ തലോടുവാൻ
യേശുവേ പോൽ ആരെയും ഞാൻ കണ്ടതില്ല
ഇത്രയേറെ ആനന്ദം ജീവിതത്തിൽ ഏകുമെന്ന്
യേശുവേ ഞാൻ ഒരിക്കലും നിനച്ചതില്ല
പതിനായിരത്തിൽ അതി ശ്രേഷ്ഠൻ
എനിക്കേറ്റവും പ്രിയമുള്ള നാഥൻ
എൻ്റെ ഹൃദയം കവർന്ന പ്രേമ കാന്തൻ
സർവാംഗ സുന്ദരനേശു
മരുഭൂമിയിൽ അർധ പ്രാണനായ്
ഒരു കണ്ണും കാണാതെ വിതുമ്പിയപ്പോൾ
സ്നേഹക്കൊടിയിൽ എന്നെ മറിച്ചു
ഓമനപ്പേർ ചൊല്ലിയെന്നെ മാറോടണച്ചു(2)
സ്വർഗ്ഗ ഭവനം ഒരുക്കിയതിൽ
വേഗമെന്ന് ചേർപ്പാണെൻ്റെ പ്രിയൻ വന്നിടും
ആ നല്ല നാളിനായ് കാത്തിരുന്നെന്
സ്നേഹമെന്നിൽ ദിനം തോറും വര്ധിച്ചിടുന്നേ(2)